Categories: latest news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

പ്രമുഖ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഉത്തരയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ വേദിയില്‍ വച്ച് സുഷിന്‍ തന്റെ ജീവിതപങ്കാളിയെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പുകളും സുഷിന്‍ നല്‍കിയിരുന്നില്ല. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് പലരും വിവാഹ കാര്യം അറിഞ്ഞത്. ഇതോടെ നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളും നേര്‍ന്നിരിക്കുന്നത്.

അഭിനേതാക്കളായ ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി, ജയറാം സംഗീതസംവിധായകന്‍ ദീപക് ദേവ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍വതിയുടെ സഹോദരി പുത്രിയാണ് ഉത്തര.

അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയിലാണ് സുഷിന്‍ ശ്യാം ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്. 2024 ലെ തന്റെ അവസാന സിനിമയായിരിക്കും ഇതെന്നും അടുത്തവര്‍ഷം മാത്രമേ താന്‍ പുതിയൊരു സിനിമ ചെയ്യൂ എന്നും നേരത്തെ തന്നെ സുഷിന്‍ വ്യക്തമാക്കിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

1 hour ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

7 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

7 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

7 hours ago