Categories: Gossips

ജോജുവിന്റെ ‘പണി’ കൊളുത്തി; ഇതുവരെ നേടിയത് എത്രയെന്നോ?

മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ്ഓഫീസ് കുതിപ്പുമായി ജോജു ജോര്‍ജ് ചിത്രം ‘പണി’. റിലീസ് ദിനമായ വ്യാഴാഴ്ച ഒരു കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനത്തെ കളക്ഷന്‍ 1.45 കോടിയായി ഉയര്‍ന്നു. റിലീസിനു ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആയ ഇന്ന് ഒന്നര കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്നത്തോടെ ‘പണി’യുടെ ഇന്ത്യന്‍ ബോക്സ്ഓഫീസ് കളക്ഷന്‍ നാല് കോടി കടക്കുമെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയലന്‍സിനു ഏറെ പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ജോജു ജോര്‍ജ് തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് തൃശൂരിലെ തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്നത്.

Joju George (Pani)

പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന അടിപ്പടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം അഭിപ്രായങ്ങളും. സാധാരണ ഒരു കഥയെ തന്റെ അസാധ്യ മേക്കിങ്ങിലൂടെ ജോജു ജോര്‍ജ് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago