ഉണ്ണി മുകുന്ദന് പ്രധാന വേഷത്തില്‍ എത്തുന്ന മാര്‍ക്കോയെ ഹിന്ദിയില്‍ പരിചയപ്പെടുത്തുക പ്രമുഖ നടന് ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ മലയാളം ടീസര്‍ ഇതിനകം തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹിന്ദി ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ ടീസര്‍ ആയിരിക്കും ജോണ്‍ എബ്രഹാം ഹിന്ദി ആരാധകര്‍ക്കായി അവതരിപ്പിക്കുന്നത്.ഒക്ടോബര്‍ 26 ന് രാവിലെ 10.10 ന് ഹിന്ദി ടീസര്‍ റിലീസ് ചെയ്യും.
മലയാളം ഇതുവരെ കാണാത്ത വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ 5 ഭാഷകളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കലൈ കിങ്ങ്സ്റ്റണാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…