Categories: Gossips

‘സ്‌നേഹവും പ്രാര്‍ത്ഥനകളും’; ബാലയുടെ വിവാഹത്തിനു പിന്നാലെ അമൃതയുടെ പോസ്റ്റ്

നടന്‍ ബാലയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഗായിക അമൃത സുരേഷ്. ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. ‘കൂപ്പൂകൈ’ ഇമോജി ചേര്‍ത്താണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘സ്‌നേഹവും പ്രാര്‍ത്ഥനകളും’ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ‘ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്’, ‘അമൃതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇനി സമാധാനം ഉണ്ടാകട്ടെ’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ബാലയെ ഉദ്ദേശിച്ചുള്ള പോസ്റ്റ് ആണോയെന്നും പലരും ചിത്രങ്ങള്‍ക്കു താഴെ ചോദിച്ചിട്ടുണ്ട്.

ബാലയുടെ മുന്‍ ജീവിതപങ്കാളിയാണ് അമൃത. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അവഹേളിച്ചതിനു ഈയടുത്ത് അമൃത ബാലയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. അമൃതയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

17 minutes ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

24 minutes ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

28 minutes ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

20 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

20 hours ago