Categories: latest news

സമാധാന പുസ്തകം ഒടിടിയിലേക്ക്

രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകം എന്ന സിനിമ ഒടിടിയിലേക്ക്. കലാഭവന്‍ ഷാജോണിന്റെ മകന്‍ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈന പ്ലേ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ സ്ട്രീമിങ് തുടങ്ങും. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാദ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതിയത്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ കൂടിയാണ് സംവിധായകന്‍ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.

ജൂലൈയില്‍ തിയേറ്ററിലെത്തിയ സമാധാന പുസ്തകം ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago