തുടരെത്തുടരെയുള്ള ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ തന്റെ പ്രതിഫലം ഉയര്‍ത്തി സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍. ജവാന്, ലിയോ, ദേവര, വേട്ടയ്യന് എന്നീ ചിത്രങ്ങളിലൂടെ സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയാണ്. ഇതിന് പിന്നാലെ ഇനി മുതല്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുടെ സ്കെയില്‍ അനുസരിച്ച് പ്രതിഫലം കൂട്ടാന്‍ റോക്ക്സ്റ്റാര്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.
തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടിക്കടുത്താണ് അനിരുദ്ധ് രവിചന്ദര്‍ നിലവില്‍ ചോദിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരില്‍ ഒരാളായി അദ്ദേഹം മാറി.
പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് താരത്തിന്റെ ആസ്തി ഏകദേശം 50 കോടിക്ക് മുകളിലാണ്. സംവിധാനത്തിന് പുറമേ ചില ചിത്രങ്ങളില്‍ അതിഥി വേഷത്തിലും അനിരുദ്ധ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അനിരുദ്ധ് 2012ല്‍ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തില്‍ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. ഈ ട്രാക്ക് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടി,
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…