വലിയ മേക്കോവര്‍ നടത്തി ആരാധകര്‍ക്ക് മുന്നില്‍ പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രിയങ്ക ചോപ്ര. താരം നന്നായി മെലിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുഖത്തെ ഷേപ്പിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രിയങ്ക ചോപ്ര ആള് വല്ലാതെ മാറിപ്പോയെന്നാണ് പല ആരാധകരും പറയുന്നത്. കൂടാതെ താരത്തിന് എന്തെങ്കിലും അസുഖം ബാധിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും സര്‍ജറി ചെയ്തോ എന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്.
ബോളിവുഡില്‍ നിന്ന് ഹോളിവുഡില്‍ ചേക്കേറിയിരിക്കുകയാണ് നടി ഇപ്പോള്‍. ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ്’, ‘ദ് ബ്ലഫ്’ തുടങ്ങി ഒട്ടേറെ സിനിമകളുമായി ഹോളിവുഡില്‍ തിരക്കിലാണ് നടിയിപ്പോള്‍.
ഹോളിവുഡ് സ്റ്റൈലിന്റെ സ്വാധീനം പ്രിയങ്കയുടെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പിലും മേക്കപ്പിലും കാണാന്‍ സാധിക്കുന്നുണ്ട്. കൂടുതലും ഷിമ്മറിംഗ് ആയിട്ടുള്ള സിംപിള്‍ കൗച്ചര്‍ കളക്ഷനുകളും, നാച്വറല്‍ ലുക്ക് കിട്ടുന്ന മേക്കപ്പുമാണ് താരമിപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…