Categories: latest news

മമ്മൂട്ടിയുടെ ആവനാഴി വീണ്ടും റിലീസിന് എത്തുന്നു

ഇന്‍സ്‌പെക്ടര്‍ ബലറാമായി മമ്മൂട്ടി തിളങ്ങിയ അവനാഴി വീണ്ടും റീ റിലീസായി തിയേറ്ററുകളില്‍ എത്തുന്നു. റിലീസ് ചെയ്ത് 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും ഇപ്പോള്‍ റീ റിലീസായി തിയേറ്ററുകളില്‍ എത്തുന്നത്.

അടുത്തവര്‍ഷം 4 കെ മികവോടെ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2025 ജനുവരി 3 ന് ആയിരിക്കും ചിത്രം വീണ്ടും തീയറ്ററുകളില്‍ എത്തുന്നത്.

1986 സെപ്റ്റംബര്‍ 12 നാണ് ചിത്രം റീലീസ് ചെയ്തത്. ടി ദാമോദരന്റെ രചനയില്‍ ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. സര്‍വകാല റെക്കോര്‍ഡ് ഇനിഷ്യല്‍ കലക്ഷനോടെ തുടക്കം കുറിച്ച ചിത്രം റിലീസ് ചെയ്ത് 20 തിയേറ്ററിലും റെഗുലര്‍ ഷോകളോടെ 25 ദിവസം പൂര്‍ത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. 100 ദിവസവും കടന്നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നത്. മമ്മൂട്ടിയെ കൂടാതെ ഗീത, സീമ, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍, ജഗന്നാഥ വര്‍മ്മ, ഇന്നസെന്റ്, തിക്കുറിശി സുകുമാരന്‍ നായര്‍, ശ്രീനിവാസന്‍, ശങ്കരാടി എന്നിവരുടെ മികച്ച പ്രകടനം കൂടിയാണ് ചിത്രത്തെ ഹിറ്റാക്കി മാറ്റിയത്.

ആവനാഴി റിലീസ് ചെയ്ത് ആദ്യത്തെ ഏഴ് ദിവസം കൊണ്ട് നേടിയ തിയേറ്റര്‍ കളക്ഷന്‍ തന്നെ ഒരു സര്‍വ്വകാല റെക്കോഡ് ആയിരുന്നു.ഏഴ് ദിവസം കൊണ്ട് അന്ന് ചിത്രം നേടിയത് 21 ലക്ഷം രൂപയായിരുന്നു. 1991ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന അതേ ക്യാരക്ടര്‍ നെയിമില്‍ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോള്‍ അത് ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago