Categories: latest news

കൈക്കുഞ്ഞുമായി വന്ന് കുടുക്കാന്‍ ശ്രമം; വീഡിയോ സഹിതം പങ്കുവെച്ച് ബാല

പുലര്‍ച്ചയ്ക്ക് നാലുമണിയോടെ ഒരു സംഘം തന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു എന്ന് പരാതിയുമായി നടന്‍ ബാല. തന്റെ വീട്ടിനുമുന്നില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ തെളിവായി നല്‍കി കൊണ്ടാണ് ബാല ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാല പങ്കുവെച്ച് വീഡിയോയില്‍ ഒരു സ്ത്രീയും അവരുടെ കയ്യില്‍ കുഞ്ഞും ഒരു യുവാവിനെയുമാണ് കാണാന്‍ സാധിക്കുന്നത്.

ഒരു സ്ത്രീയും പുരുഷനും കൈക്കുഞ്ഞുമായി ബാലയുടെ വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ നില്‍ക്കുന്നതും വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റേയും വീഡിയോയും ബാല പങ്കിട്ടു. രാവിലെ 3.40 ന് എന്റെ വീടിന്റെ വാതില്‍ക്കല്‍ വന്ന് ബെല്ല് അടിക്കുകയാണ്. കൈക്കുഞ്ഞുമായി ഒരു പെണ്ണും പയ്യനുമാണ് വന്നത്.

കൂടാതെ പുറത്ത് കുറേപ്പേര്‍ നില്‍ക്കുന്നുമുണ്ട്. ഒരു ട്രാപ്പായി തോന്നുന്നു. കാരണം ആരും ആരുടെ വീട്ടിലും വെളുപ്പിന് 3.40 ന് പോയി ബെല്ലടിക്കില്ല. മാത്രമല്ല അകത്ത് കയറാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഡോര്‍ തട്ടി തുറക്കാന്‍ നോക്കുന്നുണ്ട്. അതിന്റെ വിഷ്വല്‍സ് എന്റെ കയ്യിലുണ്ട്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട് എന്നുമാണ് വീഡിയോ പങ്കുവെച്ച് ബാല പറയുന്നത്.

എന്തോ ഒരു വലിയ ട്രാപ്പില്‍ എന്നെ കുടുക്കാനുള്ള ശ്രമമാണ്. ലിവറുമായി ബന്ധപ്പെട്ടുള്ള അസുഖത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് കൂടി പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്. ബാല പങ്കിട്ട സിസിടിവി ദൃശ്യങ്ങളും വൈറലാണ്. പുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ബാലയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. സിസിടിവി ദൃശ്യം കണ്ട് ട്രാപ്പായിട്ടാണ് തോന്നുന്നതെന്നാണ് ചിലര്‍ കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago