Categories: latest news

മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചത് സംഗീതം: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.

ലോകമാനസികാരോഗ്യ ദിനത്തില്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവച്ച് നടി ശ്രുതി ഹാസന്‍. മാനസികാരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ തന്നെ ഏറെ സഹായിച്ചത് തന്റെ കരിയര്‍ കൂടിയായ സംഗീതമാണെന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സമൂഹമാധ്യമങ്ങള്‍ തന്റെ ജീവിതത്തില്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും അത് വിഷാദത്തിലേക്കുപോലും നയിക്കുന്നുവെന്നും ശ്രുതി ഹാസന്‍ അഭിമുഖത്തില്‍ പറയുന്നു.

നമ്മുടെ മനസികാവസ്ഥകളെ കൈകാര്യം ചെയ്യാന്‍ വളരെയധികം കഴിവുള്ള ഒന്നായാണ് ശ്രുതി ഹാസന്‍ സംഗീതത്തെ കാണുന്നത്. ഓരോരുത്തര്‍ക്കും സൗഖ്യം നല്‍കുന്ന സംഗീതം വ്യത്യസ്തമായിരിക്കുമെന്നും ഓരോരുത്തര്‍ക്കും സംഗീതത്തില്‍നിന്ന് മനസിലാക്കേണ്ടതും കണ്ടെത്തേണ്ടതുമായ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ശ്രുതി ഹാസന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

8 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

8 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

8 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

24 hours ago