Categories: Uncategorized

വേട്ടയ്യന്‍ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാനെത്തി വിജയ്

രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന വേട്ടയ്യന്റെ ആദ്യ പ്രദര്‍ശനം തന്നെ കാണാനെത്തി വിജയി ആദ്യദിനത്തിലെ ആദ്യ ഷോയ്ക്ക് തന്നെയാണ് വിജയ് സിനിമ കാണാന്‍ എത്തിയിരിക്കുന്നത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് താരം തീയേറ്ററില്‍ എത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് തീയേറ്ററില്‍ എത്തുമെന്ന് വിവരം ലഭിച്ചതിനാല്‍ തിയേറ്റര്‍ അധികൃതര്‍ നേരത്തെ തന്നെ അദ്ദേഹത്തിനുള്ള സീറ്റ് ഉള്‍പ്പെടെ ഒരുക്കിയിരുന്നു. താരത്തിന് സ്വകാര്യത അനുവദിക്കുന്നതിന് ആയിരുന്നു ഇത്തരത്തില്‍ തിയേറ്റര്‍ അധികൃതര്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്. വിജയിക്കുപുറമേ ധനുഷ്, അനിരുദ്ധ്, കാര്‍ത്തിക് സുബ്ബരാജ്, അഭിരാമി തുടങ്ങിയവരും സിനിമ കണ്ട വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 30 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 26 കോടി രൂപയാണ് വേട്ടയ്യന് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ ജയിലറിനെ അപേക്ഷിച്ച് വേട്ടയന് സ്വീകര്യത കുറവാണ് ലഭിച്ചിട്ടുള്ളത്. ജയിലര്‍ ആദ്യ ദിനം ഇന്ത്യയില്‍നിന്ന് 48 കോടി രൂപയായിരുന്നു നേടിയത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു.

രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതോടൊപ്പം ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, അഭിരാമി ഉള്‍പ്പെടുള്ള താരങ്ങളും വേട്ടയ്യനില്‍ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.

ഛായാഗ്രഹണം എസ്.ആര്‍. കതിര്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിങ് ഫിലോമിന്‍ രാജ്, ആക്ഷന്‍ അന്‍പറിവ്, കലാസംവിധാനം കെ. കതിര്‍, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്, പി.ആര്‍.ഒ. ശബരി.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

4 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

10 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

10 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

10 hours ago