Prabhas
നടന് പ്രഭാസിന്റെ വിവാഹത്തില്‍ പ്രതികരണവുമായി താരത്തിന്റെ കുടുംബം. അവിവാഹിതനായി തുടരുന്ന താരത്തിന്റെ വിവാഹം അധികം വൈകാതെ നടക്കുമെന്നാണ് കുടുംബം പ്രതികരിച്ചിരിക്കുന്നത്.
പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ സൂചനകള്‍ നല്‍കിയിരിക്കുന്നത്. അമ്മായി ശ്യാമള ദേവിയാണ് പ്രതികരണം നടത്താന്‍ തയ്യാറായത്. കനക ദുര്‍ഗ അമ്പലത്തില്‍ വച്ച് വിവാഹം നടക്കുമെന്നും വൈകാതെ വിവാഹത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രഭാസിന്റെ വധു ആരായിരിക്കും എന്ന കാര്യം തുറന്നു പറയാന്‍ ഇവര്‍ തയ്യാറായില്ല. ശരിയായ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ശ്യാമള ദേവി പറഞ്ഞു.
ബാഹുബലി സിനിമ കഴിഞ്ഞതിന് പിന്നാലെ പ്രഭാസ് അനുഷ്ക ഷെട്ടിയുമായി പ്രണയത്തില്‍ ആണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുമുള്ള ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…