Categories: Uncategorized

അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്: ജ്യോതിര്‍മയി

ഭര്‍ത്താവ് അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് ബോഗയ്ന്‍വില്ല വില്ല സിനിമയില്‍ താന അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് ജ്യോതിര്‍മയി. അമല്‍ നീരദാണ് സംവിധാനം ചെയ്യുന്നത് ഈ കഥാപാത്രം താന്‍ തന്നെ ചെയ്യണമെന്ന് അമലിന് നിര്‍ബന്ധമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഷൂട്ടിങ്ങിന് ഒരാഴ്ച മുന്‍പേയും അമലിനോട് ഞാന്‍ ചോദിച്ചിരുന്നു. വേറെ നല്ല ഏതെങ്കിലും ഒരു നടിയെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷേ അമലിനെ ഞാന്‍ തന്നെ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. ഞാന്‍ ചെയ്താലേ കഥാപാത്രം ശരിയാകും എന്ന് വിശ്വാസം ഉണ്ടായിരുന്നു ഞാന്‍ ഈ കഥാപാത്രം ചെയ്തില്ലെങ്കില്‍ വേറെ ആരെക്കൊണ്ടും ചെയ്യില്ലെങ്കില്‍ എന്നും ഈ സിനിമ ഉപേക്ഷിക്കും എന്നും അവള്‍ പറഞ്ഞു എന്നും ആണ് ജ്യോതിര്‍മയി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജ്യോതിര്‍മയിക്ക് പുറമേ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഭീഷ്മപര്‍വ്വത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം ആണ് സംഗീതം.

എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍ തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍ ആര്‍ ജെ മുരുഗന്‍, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, സ്റ്റണ്ട് സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട് അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ അജീത് വേലായുധന്‍, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ ആതിര ദില്‍ജിത്, പബ്ലിസിറ്റി ഡിസൈന്‍സ് എസ്‌തെറ്റിക് കുഞ്ഞമ്മ.

അനില മൂര്‍ത്തി

Recent Posts

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

1 hour ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

3 hours ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

3 hours ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

3 hours ago

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

8 hours ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

9 hours ago