Categories: latest news

മോഹന്‍ലാലിനെ കാണണമെന്ന് ആഗ്രഹം സാധിക്കാതെ ടിപി മാധവന്റെ മടക്കം

ടിപി മാധവന്റെ മരണം ഏറെ ദുഃഖത്തോടെയാണ് മലയാളം സിനിമാലോകം ഉള്‍ക്കൊണ്ടിരിക്കുന്നത്. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദ്ദേഹം. അവിടെ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മന്ത്രി ഗണേഷ് കുമാര്‍ അദ്ദേഹത്തെ കാണാനായി ഇവിടേക്ക് എത്തിയിരുന്നു. അപ്പോഴേക്കും ഓര്‍മ്മകള്‍ നശിച്ചു തുടങ്ങിയിരുന്നുവെങ്കിലും മോഹന്‍ലാലിനെ കാണണമെന്നായിരുന്നു അദ്ദേഹം പറഞ്ഞ ഒരു ആഗ്രഹം. മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് അദ്ദേഹത്തിന് പാലിക്കാനായില്ല. മോഹന്‍ലാലിനെ കാണാതെയാണ് ടി പി മാധവന്‍ എന്ന കലാകാരന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്

ഏതാണ്ട് എട്ടുവര്ഷത്തോളമായി അദ്ദേഹം ഗാന്ധി ഭവനിലാണ്. സിനിമയൊക്കെ വിട്ട് തീര്‍ത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതാണ് അദ്ദേഹം. അവിടെവച്ചു ഒരു മുറിയില്‍ കുഴഞ്ഞു വീണു. സന്യാസിമാരും മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി, നടക്കാന്‍ പറ്റുന്ന അവസ്ഥയായപ്പോള്‍ കേരളത്തിലേക്ക് വണ്ടി കയറ്റി വിട്ടു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ പരസഹായമില്ലാതെ ഒന്ന് അനങ്ങാന്‍ പോലും വയ്യാതെ കിടന്ന സമയത്താണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. അങ്ങിനെയാണ് ഗാന്ധി ഭവനില്‍ എത്തുന്നത്. ഗാന്ധി ഭവനിലെത്തി ആരോഗ്യം മെച്ചപ്പെട്ടതിനു ശേഷം ഒന്ന് രണ്ടു സിനിമകളിലും സീരിയലുകളിലും അവിടെനിന്നു തന്നെ പോയി അഭിനയിച്ചു. പിന്നീടാണ് അദ്ദേഹത്തിന് മറവി രോഗം പിടിപെട്ടത്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago