Categories: latest news

ഞങ്ങള്‍ കസിന്‍സാണ് വിദ്യാബാലനെ കുറിച്ച് പ്രിയാ മണി

ബോളിവുഡ് സൂപ്പര്‍ താരം വിദ്യാബാലനെ കുറിച്ച് തുറന്നു പറഞ്ഞു നടി പ്രിയാ മണി. വിദ്യാബാലന്‍ തന്റെ സെക്കന്‍ഡ് കസിന്‍ ആണെന്നും എന്നാല്‍ താന്‍ നേരിട്ട് രണ്ടുതവണ മാത്രമേ അവരെ കണ്ടിട്ടുള്ളൂ എന്നുമാണ് പ്രിയാ മണി പറയുന്നത്. അച്ഛന്റെ ബന്ധത്തിലുള്ള സെക്കന്‍ഡ് കസിനാണ് വിദ്യാബാലന്‍. മുത്തച്ഛന്റെ മൂത്ത സഹോദരനാണ് വിദ്യാബാലന്റെ മുത്തശ്ശന്‍ എന്നും പ്രിയാമണി പറയുന്നത്

ഇതുവരെ രണ്ടു തവണ മാത്രമാണ് വിദ്യയെ നേരിട്ടു കണ്ടത്. വൈസാഗില്‍ നടന്ന ഒരു അവാര്‍ഡുദാന ചടങ്ങില്‍ സ്റ്റേജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. വിദ്യ വളരെ സ്വീറ്റാണ്. പരസ്പരം വിശേഷം തിരക്കി ആലിംഗനം ചെയ്താണ് അന്ന് പിരിഞ്ഞത്. ഷാരൂഖ് ഖാന്‍ നടത്തിയ ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്ന ഞങ്ങളുടെ രണ്ടാമത്തെ കണ്ടുമുട്ടല്‍. അത് ഷാരൂഖ് ഖാന്റെ ജന്മദിന പാര്‍ട്ടിയിലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്,’ പ്രിയാ മണി പറഞ്ഞു.

തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാ മണി അഭിനയത്തിലേക്ക് എത്തുന്നത്. ‘സത്യം’ എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് പ്രിയാമണി മലയാള സിനിമയില്‍ അരേങ്ങേറ്റം കുറിച്ചത്. തമിഴില്‍ ‘പരുത്തിവീരന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago