രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക് എത്തുന്ന വേട്ടയ്യന്റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ പത്തുമണി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആരംഭിക്കുന്നത്. ബുക്ക് മൈ ഷോ, പേടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ എന്നീ ബുക്കിങ് ആപ്പുകളിലൂടെയായിരിക്കും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
വേട്ടയ്യന് കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം മൂവിസാണ്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന് റിലീസിനൊരുങ്ങുന്നത്.
രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതോടൊപ്പം ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്, അഭിരാമി ഉള്‍പ്പെടുള്ള താരങ്ങളും വേട്ടയ്യനില്‍ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…