Categories: latest news

സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന് പരിക്ക്

മാള്‍ ഉദ്ഘാടനത്തിന് എത്തിയ നടി പ്രിയങ്ക മോഹനന്‍ സ്റ്റേജ് തകര്‍ന്നുവീണ പരിക്കേറ്റു. തെലുങ്കാനയിലെ തൊരൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്ത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്റ്റേജ് തകര്‍ന്നു വീണതോടെ താരത്തിനൊപ്പം വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും അപകടം സംഭവിച്ചു

‘ഇന്ന് തൊരൂരില്‍ ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ഉണ്ടായ അപകടത്തില്‍ എനിക്ക് ചെറിയ പരിക്ക് പറ്റി. ഇപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ ഭാഗ്യത്തിനാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്‌നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നന്ദി’ പ്രിയങ്ക എക്‌സില്‍ കുറിച്ചു.

വേദിയില്‍ ആളു കൂടിയതോടെയാണ് സ്റ്റേജ് തകര്‍ന്നുവീണത് എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ തന്നെ താരത്തെയും മറ്റുള്ളവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഉദ്ഘാടന വേദി തകര്‍ന്നു വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago