Categories: latest news

രേണുകാസ്വാമിയുടെ ആത്മാവ് അലട്ടുന്നു; ജയില്‍ മാറ്റണമെന്നാവശ്യവുമായി നടന്‍ ദര്‍ശന്‍

രേണുക സ്വാമി (33)എന്ന യുവാവിനെ കൊ ലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ പുതിയ ആവശ്യവുമായി രംഗത്ത്. കേസില്‍ വിചാരണ നേരിടുന്ന നടന്‍ ബെള്ളാരി ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്. രേണുകാസ്വാമിയുടെ ആ ത്മാവ് തന്നെ അലട്ടുന്നതായി പരാതിപ്പെട്ടിരിക്കുകയാണ് നടന്‍. രേണുകസ്വാമിയുടെ ആ ത്മാവ് ഒരു ദുസ്വപ്നമായി തന്നെ അലട്ടുന്നു. പേടി കാരണം തനിക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നുമാണ് നടന്റെ ആവശ്യം.

ജയിലില്‍ കഴിയവെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദര്‍ശന്‍ നേരത്തെ ജയിലില്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. ജയിയില്‍ താരം അസ്വസ്ഥനാണെന്നും തുടര്‍ന്ന് ആരോഗ്യം മോശമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശമയച്ച ആരാധകന്‍ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. കഴിഞ്ഞ മാസം എട്ടിനു ബെംഗളൂരു ആര്‍ ആര്‍ നഗറില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരുള്‍പ്പെടെ 17 പേരുടെ അറസ്റ്റിലേക്കു നയിച്ചത്. കൊലപാതകത്തില്‍ ദര്‍ശനും പവിത്ര ഗൗഡയ്ക്കും നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago