Categories: latest news

നടന്‍ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി. അദിതിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് വിവാഹ? ചിത്രങ്ങള്‍ പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ടിഷ്യൂ ഓര്‍ഗന്‍സ ലെഹങ്ക ധരിച്ചായിരുന്നു അദിതിയെത്തിയത്. എംബ്രോയിഡറി ചെയ്ത ബോര്‍ഡറും ഉള്‍ക്കൊള്ളുന്ന ഒരു ഗോള്‍ഡന്‍ ബ്ലൗസായിരുന്നു നടി തിരഞ്ഞെടുത്തത്. പതിവ് തെറ്റാതെ മിനിമല്‍ മേക്കപ്പ് ലുക്കിനൊപ്പം മുല്ലപ്പൂവും ചൂടി. സിദ്ധാര്‍ഥ് വളരെ ലളിതമായ കുര്‍ത്തയും മുണ്ടുമാണ് ധരിച്ചിരുന്നത്.

ഇരുവരുടെയും സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദുസിദ്ധു എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് അദിതി കുറിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

5 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

13 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

13 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

14 hours ago