Categories: latest news

നല്ലൊരു ആശുത്രിയാണ് വയനാടിന്റെ ആവശ്യം: ബേസില്‍ ജോസഫ്

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..

വയനാട്ടില്‍ ഇനിയെങ്കിലും നല്ലൊരു ആശുപത്രി ഉണ്ടാവണമെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. തന്റെ പുതിയ സിനിമയായ നുണക്കുഴി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുകയാണ് വയനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്താണെന്ന് ബേസില്‍ തുറന്നു പറഞ്ഞത്. ഇവിടത്തെ ആളുകള്‍ വര്‍ഷങ്ങളായി നല്ലൊരു ആശുപത്രി വേണമെന്ന് ആവശ്യം ഉന്നയിക്കുന്നുണ്ട് എന്നാണ് വയനാടകാരന്‍ കൂടിയായ ബേസില്‍ പറയുന്നത്. എത്രയോ കാലമായി ഒരു മെഡിക്കല്‍ കോളേജിനായി വയനാട്ടുകാര്‍ സമരം ചെയ്യുന്നു. ഇതുവരെ അത് നടപ്പിലായിട്ടില്ല. അതിനാല്‍ നല്ലൊരു ആശുപത്രിയാണ് വയനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമെന്നാണ് ബേസില്‍ ജോസഫ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago