Categories: latest news

സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം; സന്തോഷം അറിയിച്ച് അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് പത്തുവര്‍ഷമായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന. പത്തു വര്‍ഷങ്ങള്‍. കൈ നിറയെ സിനിമയും മനസു നിറയെ പ്രതീക്ഷയും നിറച്ച സിനിമാ ജീവിതം. അഭിനേത്രി എന്ന നിലയില്‍ ഇന്നേക്ക് ഒരു ദശാംബ്ദം തികയുന്നു. ഒട്ടും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഈ പത്തു വര്‍ഷത്തിനിടെ ഞാന്‍ പഠിച്ച പാഠം എന്തെന്നാല്‍ ഓരോ വ്യക്തിയുടേയും ജീവിത യാത്ര വ്യത്യസ്തമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിച്ച് ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. എന്റെ ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം ഒരായിരം നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago