Categories: latest news

ആഡംബര ഭവനം സ്വന്തമാക്കി മാധവന്‍

17.5 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനം സ്വന്തമാക്കി നടന്‍ മാധവന്‍. മുംബൈയിലെ ബാന്ദ്രയിലുള്ള സിഗ്‌നിയ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ആണ് മാധവന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് പാര്‍ക്കിംഗ് സ്‌പേസ് ഉള്‍പ്പെടെയുള്ള 4182 ചതുരശ്ര അടി പ്രോപ്പര്‍ട്ടി ആണ് മാധവന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജൂലൈ 22ന് താരത്തിന്റെ ആഡംബര വസതിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടിയായയി 1.05 കോടി രൂപയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും മാധവന്‍ നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഈ അപ്പാര്‍ട്ട്‌മെന്റില്‍ 5 കിടപ്പുമുറികള്‍ ആണ് ഉള്ളത്.

എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ദി ടെസ്റ്റ് ആണ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

4 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

4 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

4 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

4 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

4 hours ago