Categories: latest news

എന്തു കഴിക്കാം, എന്തും ധരിക്കാം, ആരും ചോദിക്കാനുണ്ടായിരുന്നില്ല: ജ്യോത്സന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സന. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്‌നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്‌മേറ്റ്‌സ്, നോട്ട്ബുക്ക്, പോത്തന്‍ വാവ, ഡോണ്‍, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്.

ഇപ്പോള്‍ എന്തിനാണ് താന്‍ കുറച്ച് കാലം യുകെയിലേക്ക് പോയതെന്ന് പറയുകയാണ് താരം. മാനസികമായി ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് താന്‍ അങ്ങോട്ട് രോയത്. എന്നാല്‍ കുറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. സഹായിക്കാന്‍ ആരുമില്ല, മോന്റെ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യണമായിരുന്നു. കൂടാതെ ആ സമയത്ത് മറ്റ് രാജ്യങ്ങളില്‍ താന്‍ പരിപാടിക്കും പോകുമായിരുന്നു. എന്നാല്‍ അവിടെ കുറെ സ്വാതന്ത്ര്യം താന്‍ അനുഭവിച്ചിരുന്നു. എന്തും ധരിക്കാം എന്തും കഴിക്കാം അങ്ങനെ ആരും ചോദിക്കാനില്ലാത്ത അവസ്ഥയായിരുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ലുക്കില്‍ ‘പട്ടാളം’ നടി ടെസ ജോസഫ്

ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…

8 minutes ago

ലോട്ടറി അടിച്ചു,നാലുടിക്കറ്റിനും സമ്മാനം,വീഡിയോ

ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും…

22 minutes ago

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…

8 hours ago

കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി

വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന…

8 hours ago

വിജയിയുടെ നോക്കിയിരുന്ന് തൃഷ; ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍…

8 hours ago

ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല; ശ്വേത മേനോന്‍

അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്ക്…

8 hours ago