Kalki Movie
പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസിലേക്ക്. റിലീസ് ചെയ്തു അഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ കല്‍ക്കിയുടെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ 550 കോടി കടന്നു. സയന്‍സ്-ഫിക്ഷന്‍ ആക്ഷന്‍ സിനിമയായ കല്‍ക്കിക്ക് ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 95.3 കോടി കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു.
അഞ്ചാം ദിനമായ ഇന്നലെ (തിങ്കളാഴ്ച) 34.6 കോടി മാത്രമാണ് ചിത്രം ആഭ്യന്തര ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. അതേസമയം അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 343.6 കോടി ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. കല്‍ക്കിയുടെ ഹിന്ദി പതിപ്പിന് മാത്രം 128 കോടി ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇന്നത്തോടെ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 600 കോടി കടക്കാനാണ് സാധ്യത. 500 മുതല്‍ 600 കോടി വരെയാണ് ചിത്രത്തിനു ആകെ ചെലവ് വന്നിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചല്‍, കമല്‍ഹാസന്‍ എന്നിവരുടെ പ്രതിഫലം അടക്കമാണ് ഇത്ര വലിയ ചെലവ് വന്നിരിക്കുന്നത്.
ജൂണ്‍ 27 നാണ് വേള്‍ഡ് വൈഡായി കല്‍ക്കി റിലീസ് ചെയ്തത്. AD 2898 ല്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മഹാഭാരത യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, അന്ന ബെന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരിക്കുന്നു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര്‍ ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…