Suresh Gopi - Varaaham Film
സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തോടു അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ വേറിട്ട ലുക്ക് തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം.
സസ്‌പെന്‍സ് നിറഞ്ഞ ടീസറില്‍ പ്രേക്ഷകര്‍ക്ക് പിടിതരാത്ത വിധമുള്ള ഒരു കഥാപാത്രമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍, പ്രാചി തെഹ്‌റാന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
‘ ഞങ്ങളുടെ സൂപ്പര്‍ ഹീറോയ്ക്കു ജന്മദിനാശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. മനു സി കുമാര്‍, ജിതിന്‍ കെ ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. രാഹുല്‍ രാജിന്റേതാണ് സംഗീതം.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…