Categories: Videos

എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല, ഗബ്രി നല്ല സുഹൃത്ത്; ബിഗ് ബോസ് താരം ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ സെക്കന്റ് റണ്ണറപ്പ് ആണ് സോഷ്യല്‍ മീഡിയ താരം ജാസ്മിന്‍ ജാഫര്‍. ഇപ്പോള്‍ ഇതാ തനിക്കെതിരെ നടന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ജാസ്മിന്‍. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ പോലും തനിക്കെതിരെ പാര പണിതെന്നും ജാസ്മിന്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ജാസ്മിന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘ എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല. ഒരു ചാനലില്‍ എന്റെ വീടാണെന്ന് പറഞ്ഞ് വേറെ ഏതോ വീട് കാണിക്കുന്നുണ്ട്. ആ വീടും നാടും എന്റെയല്ല. വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ ചതിച്ചതിലാണ് ഏറ്റവും വലിയ വിഷമം. എന്റെ വീട്ടുകാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അവരെ ഉപയോഗിച്ച പല ആളുകളും ഉണ്ട്. അതെല്ലാം ഞാന്‍ വിടുകയാണ്. എനിക്ക് എന്റെ ജീവിതത്തില്‍ ഇനിയും മുന്നോട്ടു പോകാനുണ്ട്,’ ജാസ്മിന്‍ പറഞ്ഞു.

ഗബ്രി തന്റെ നല്ലൊരു ഫ്രണ്ടാണെന്നും ജാസ്മിന്‍ പറഞ്ഞു. തനിക്കും തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ സൈബര്‍ ബുള്ളിയിങ് നടത്താന്‍ മാത്രമുള്ള തെറ്റുകള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

22 hours ago

സാരിയില്‍ അടിപൊളിയായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

22 hours ago

അടിപൊളി ചിത്രങ്ങളുമായി ഐശ്വര്യ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ.…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍ അനില്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

22 hours ago

സാരിയില്‍ മനോഹരായായി മമിത

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത.…

22 hours ago

ക്യൂട്ട് പോസുമായി നമിത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago