ബിഗ് ബോസ് മലയാളം സീസണ്‍ 6 ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നോറ മസ്‌കാന്‍. ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ കുറിച്ചും മുന്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ചും നോറ ബിഗ് ബോസ് ഷോയില്‍ തുറന്നു പറഞ്ഞിരുന്നു. തനിക്കെതിരെ ഇപ്പോഴും മുന്‍ ഭര്‍ത്താവ് നടത്തുന്ന മോശം പരാമര്‍ശങ്ങളോട് രൂക്ഷമായ ഭാഷയിലണ് നോറ പ്രതികരിക്കുന്നത്. മുന്‍ ഭര്‍ത്താവിനെതിരെ നിയമപരമായി നീങ്ങുമെന്ന് നോറ പറഞ്ഞു.
മോശം ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും വീഡിയോയും ഒരു ആപ്പിലൂടെ പ്രചരിപ്പിച്ചാണ് നോറ പണം സമ്പാദിക്കുന്നതെന്നാണ് മുന്‍ ഭര്‍ത്താവിന്റെ ആരോപണം. എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടായിട്ടാണോ അയാള്‍ ഇതൊക്കെ പറയുന്നതെന്ന് നോറ ചോദിച്ചു. ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഒരു സിനിമാ താരമായി മാറേണ്ടിയിരുന്ന ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാന്‍ പൈസ ഉണ്ടാക്കാന്‍ ആപ്പില്‍ ഫോട്ടോസ് ഇടേണ്ട ആവശ്യമുണ്ടോ? ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് കാണിക്കട്ടേയെന്നും നോറ പറഞ്ഞു.
താന്‍ ജീവനാംശം നല്‍കിയിട്ടില്ലെന്ന് മുന്‍ ഭര്‍ത്താവ് അഹങ്കാരത്തോടെ പറയുന്നതിനേയും നോറ പരിഹസിച്ചു. ജീവനാംശം താന്‍ വാങ്ങാത്തതാണെന്ന് നോറ പറഞ്ഞു. ബിഗ് ബോസില്‍ 91 ദിവസം നിന്ന ശേഷമാണ് നോറ എവിക്ട് ആയത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…