Categories: Videos

മത്സരിച്ച് അഭിനയിച്ച് പാര്‍വതിയും ഉര്‍വശിയും; ഉള്ളൊഴുക്ക് ട്രെയ്‌ലര്‍ കാണാം

ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ട്രെയ്‌ലറില്‍ ഇരുവരും മികച്ച പ്രകടനങ്ങള്‍ കാണാം. അതിസങ്കീര്‍ണവും വൈകാരികവുമായ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ഉള്ളൊഴുക്കില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. ഉര്‍വശിയുടെ മകന്റെ ഭാര്യയായാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂണ്‍ 21 ന് സിനിമ തിയറ്ററുകളിലെത്തും. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

17 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

1 day ago