Categories: Gossips

ആരാധകര്‍ക്ക് നിരാശ; മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന റമ്പാന്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു റമ്പാന്‍. ഒരിടവേളയ്ക്കു ശേഷം ഹിറ്റ് മേക്കര്‍ ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് റമ്പാന്‍. എന്നാല്‍ ഈ സിനിമ ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. തിരക്കഥയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നടന്‍ ചെമ്പന്‍ വിനോദ് ആണ് റമ്പാന്റെ തിരക്കഥ. സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകളൊന്നും കുറേ കാലമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നില്ല. അതോടെയാണ് ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. തിരക്കഥയില്‍ നിന്ന് ചെമ്പന്‍ വിനോദ് മാറിയതാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

റമ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. ചെമ്പന്‍ വിനോദും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കേണ്ടതായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റമ്പാന്‍ എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ അഭിനയിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിനിമ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്ന വാര്‍ത്തകളോട് മോഹന്‍ലാലോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago