Categories: Videos

റോപ്പ് വന്നടിച്ചപ്പോള്‍ തെറിച്ചു വീണു ! ടര്‍ബോ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് സംഭവിച്ചത് കണ്ടോ?

മമ്മൂട്ടി ചിത്രം ടര്‍ബോ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 70 കോടി കടന്നു. ആക്ഷനു വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി ഫൈറ്റ് രംഗങ്ങള്‍ ഉണ്ട്. ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി തന്നെയാണ് ഫൈറ്റ് രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ഒരു ഫൈറ്റ് രംഗത്തിനിടെ മമ്മൂട്ടി തെറിച്ചുവീണെന്ന് സംവിധായകന്‍ വൈശാഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി മമ്മൂട്ടി തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത് കിടന്നിരുന്ന ഒരു ടേബിളിന്റെ അടിയില്‍ തലയിടിച്ച് വീഴുകയായിരുന്നു മമ്മൂട്ടി. ഉടനെ സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മമ്മൂട്ടിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.

ഈ പ്രായത്തിലും സിനിമയ്ക്കു വേണ്ടി ഇത്ര റിസ്‌ക് എടുക്കണോ എന്നാണ് മമ്മൂട്ടിയോട് ആരാധകര്‍ ചോദിക്കുന്നു. 73 വയസ്സായ ആളാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതെന്ന് വീഡിയോ കണ്ടാല്‍ ആരെങ്കിലും പറയുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago