Mammootty - Turbo
മമ്മൂട്ടി ചിത്രം ടര്‍ബോ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 70 കോടി കടന്നു. ആക്ഷനു വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി ഫൈറ്റ് രംഗങ്ങള്‍ ഉണ്ട്. ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി തന്നെയാണ് ഫൈറ്റ് രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ഒരു ഫൈറ്റ് രംഗത്തിനിടെ മമ്മൂട്ടി തെറിച്ചുവീണെന്ന് സംവിധായകന്‍ വൈശാഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി മമ്മൂട്ടി തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത് കിടന്നിരുന്ന ഒരു ടേബിളിന്റെ അടിയില്‍ തലയിടിച്ച് വീഴുകയായിരുന്നു മമ്മൂട്ടി. ഉടനെ സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മമ്മൂട്ടിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.
ഈ പ്രായത്തിലും സിനിമയ്ക്കു വേണ്ടി ഇത്ര റിസ്‌ക് എടുക്കണോ എന്നാണ് മമ്മൂട്ടിയോട് ആരാധകര്‍ ചോദിക്കുന്നു. 73 വയസ്സായ ആളാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതെന്ന് വീഡിയോ കണ്ടാല്‍ ആരെങ്കിലും പറയുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…