Categories: latest news

പതിമൂന്ന് വര്‍ഷമെടുത്തു ആ സംവിധായകന്‍ എന്നെ ഒന്ന് അഭിനന്ദിക്കാന്‍: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു.

ഇപ്പോള്‍ സംവിധായകന്‍ ശ്യമ പ്രസാദിനെക്കുറിച്ച് പറയുകയാണ് താരം. പതിമൂന്ന് വര്‍ഷമെടുത്തു ശ്യാമ പ്രസാദ് തന്നെ അഭിനന്ദിക്കാന്‍ എന്നാണ് ആസിഫ് അലി പറയുന്നത്. ഇപ്പോള്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ട്. കുറ്റവും ശിക്ഷയും കമ്മിറ്റ് ചെയ്യുമ്പോള്‍ പോലും ഒരു വലിയ ആനകേറാമല ഫീല്‍ എനിക്ക് ഉണ്ടായിരുന്നു. കുറ്റവും ശിക്ഷയും കണ്ടിട്ട്, ശ്യാം സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. 13 വര്‍ഷമെടുത്തു ശ്യാം സാറിന്റെ കയ്യില്‍ നിന്ന് ഒരു അപ്രിസിയേഷന്‍ കിട്ടാന്‍ എന്നുമാണ് ആസിഫ് അലി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

18 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

18 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

18 hours ago