Categories: Gossips

ടര്‍ബോ ഹിറ്റ് സ്റ്റാറ്റസിലേക്ക് ! പക്ഷേ നൂറ് കോടി ക്ലബ് നടക്കില്ല

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഹിറ്റ് സ്റ്റാറ്റസിലേക്ക്. വേള്‍ഡ് വൈഡായി 60 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. അടുത്ത വീക്കെന്‍ഡോടു കൂടി ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 70 കോടിയിലേക്ക് എത്തും. ഇതോടെ ടോട്ടല്‍ ബിസിനസ് 100 കോടിയാകാനാണ് സാധ്യത. 50 കോടിയോളമാണ് ചിത്രത്തിനു ചെലവ് വന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് ബിസിനസ് 100 കോടിയിലേക്ക് എത്തിയാല്‍ ചിത്രം പൂര്‍ണമായും നിര്‍മാതാവിന് ലാഭകരമാകും. ഒപ്പം സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസും സ്വന്തമാക്കും.

അതേസമയം ടര്‍ബോയ്ക്ക് വേള്‍ഡ് വൈഡായി 100 കോടി ബോക്സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍ ആണ് മമ്മൂട്ടി ചിത്രത്തിനു ഭീഷണിയായി നില്‍ക്കുന്നത്. മൂന്നാം വാരത്തിലേക്ക് എത്തിയ ഗുരുവായൂരമ്പല നടയില്‍ ആണ് കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ്. ഗുരുവായൂരമ്പല നടയില്‍ 100 കോടി കളക്ട് ചെയ്യാനും സാധ്യതയുണ്ട്. കനത്ത മഴയും ടര്‍ബോയുടെ ബോക്സ്ഓഫീസ് കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.

Mammootty – Turbo

റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം ആദ്യ വീക്കെന്‍ഡ് കഴിയുന്നതോടെ കളക്ട് ചെയ്തിരുന്നു. ബുക്ക് മൈ ഷോയില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നതാണ്. ഇപ്പോള്‍ അത് 40,000 ത്തില്‍ താഴേയിലേക്ക് എത്തി. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു.

അനില മൂര്‍ത്തി

Recent Posts

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

16 hours ago

ചിരിച്ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മനോഹരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

20 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

20 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ക്യൂട്ടായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

22 hours ago