Asif Ali
ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തലവന്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ആസിഫ് അലി ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് ഇത്ര മികച്ച പ്രതികരണം ലഭിക്കുന്നത്. വളരെ വൈകാരികമായാണ് പ്രേക്ഷകര്‍ക്കൊപ്പം തലവന്‍ കണ്ട ശേഷം ആസിഫ് പ്രതികരിച്ചത്. തന്റെ ആരാധകരെ കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഫാന്‍സ് എന്നതിലുപരി ആരാധകര്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് ആസിഫ് പറയുന്നു. താന്‍ എത്ര മോശം സിനിമകള്‍ ചെയ്താലും നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് തന്റെ ആരാധകരെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
‘ ഞാന്‍ അവര്‍ക്കും അവര്‍ എനിക്കും വളരെ പേഴ്‌സണല്‍ ആണ്. പല സമയത്തും മോശം സിനിമകള്‍ ചെയ്യുമ്പോള്‍ എന്നെ വിളിച്ച്, അല്ലെങ്കില്‍ നേരില്‍ കാണുന്ന അവസരത്തിലൊക്കെ വളരെ വിഷമത്തില്‍ എന്നോടു പറയാറുണ്ട്…’ഇക്കാ ഒരു നല്ല സിനിമ ചെയ്യിക്കാ’ എന്നൊക്കെ. എത്ര മോശം സിനിമ ചെയ്താലും ഞാനൊരു നല്ല സിനിമ ചെയ്യുന്നതിനെ പറ്റി അവര്‍ ആഗ്രഹിക്കും. അതിനായി അവര്‍ കാത്തിരിക്കും. ഫാന്‍സ് എന്നതിലുപരി വളരെ അറ്റാച്ച്‌മെന്റ് ആണ് അവരുമായി,’ ആസിഫ് അലി പറഞ്ഞു.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…