Categories: Gossips

ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ടര്‍ബോ ജോസ്; നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ !

മമ്മൂട്ടി ചിത്രം ടര്‍ബോ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാല് ദിവസം കൊണ്ടാണ് ടര്‍ബോയുടെ നേട്ടം. മമ്മൂട്ടിയോടുള്ള വിദ്വേഷത്തിന്റെ പേരില്‍ ടര്‍ബോ ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്തെങ്കിലും അതിനെയെല്ലാം പ്രേക്ഷകര്‍ തട്ടിക്കളയുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ടര്‍ബോയുടെ ബോക്സ്ഓഫീസ് കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Turbo (Mammootty)

കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 20 കോടിയോളം ടര്‍ബോ കളക്ട് ചെയ്തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഓവര്‍സീസ് കളക്ഷന്‍ കൂടിയാകുമ്പോള്‍ ടര്‍ബോയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയിലേക്ക് എത്തും. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് ടര്‍ബോ എത്തിയേക്കും.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ആക്ഷന്‍-കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago