Categories: Gossips

ടര്‍ബോയ്ക്ക് രണ്ടാം ഭാഗം ഉറപ്പ് ! വില്ലന്‍ തമിഴില്‍ നിന്ന്

ടര്‍ബോയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ടര്‍ബോ അവസാനിക്കുന്നത്. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം രാജ് ബി ഷെട്ടിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു വില്ലന്‍ അണിയറയില്‍ ഉണ്ടെന്ന സൂചന നല്‍കിയാണ് സിനിമയുടെ അവസാനം. മാത്രമല്ല ആ വില്ലന്‍ ആരാണെന്നും പ്രേക്ഷകര്‍ കണ്ടെത്തി കഴിഞ്ഞു !

Vijay Sethupathi and Mammootty

ഒളിഞ്ഞിരിക്കുന്ന പ്രധാന വില്ലന്റെ ശബ്ദം മാത്രമാണ് അവസാനം പ്രേക്ഷകര്‍ കേള്‍ക്കുന്നത്. അത് വിജയ് സേതുപതിയാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തി കഴിഞ്ഞു. വിജയ് സേതുപതിക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് സിനിമ ആരംഭിക്കുന്നതും. എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ സൂചനകളൊന്നും പുറത്തുവിട്ടിരുന്നില്ല.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago