Turbo (Mammootty)
ടര്‍ബോയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ടര്‍ബോ അവസാനിക്കുന്നത്. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം രാജ് ബി ഷെട്ടിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു വില്ലന്‍ അണിയറയില്‍ ഉണ്ടെന്ന സൂചന നല്‍കിയാണ് സിനിമയുടെ അവസാനം. മാത്രമല്ല ആ വില്ലന്‍ ആരാണെന്നും പ്രേക്ഷകര്‍ കണ്ടെത്തി കഴിഞ്ഞു !
ഒളിഞ്ഞിരിക്കുന്ന പ്രധാന വില്ലന്റെ ശബ്ദം മാത്രമാണ് അവസാനം പ്രേക്ഷകര്‍ കേള്‍ക്കുന്നത്. അത് വിജയ് സേതുപതിയാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തി കഴിഞ്ഞു. വിജയ് സേതുപതിക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് സിനിമ ആരംഭിക്കുന്നതും. എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ സൂചനകളൊന്നും പുറത്തുവിട്ടിരുന്നില്ല.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…