Categories: Gossips

പ്രീ സെയിലില്‍ വാലിബനെ തൊടുമോ? ടര്‍ബോ ഇതുവരെ നേടിയത്

മമ്മൂട്ടി ചിത്രം ടര്‍ബോ നാളെ മുതല്‍ തിയറ്ററുകളില്‍. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. ഉച്ചയ്ക്ക് 12 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നു തുടങ്ങും. അതേസമയം ചിത്രത്തിന്റെ പ്രീ സെയില്‍ മൂന്ന് കോടിയിലേക്ക് എത്തിയെന്നാണ് വിവരം. ഇന്നലെ രാത്രി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പ്രീ സെയില്‍ 2.70 കോടി കടന്നിരുന്നു. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പ്രീ സെയില്‍ ആണ് ടര്‍ബോയിലൂടെ ലഭിച്ചിരിക്കുന്നത്.

അതേസമയം മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കിങ് ഓഫ് കൊത്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ്. 3.75 കോടിയായിരുന്നു കിങ് ഓഫ് കൊത്തയുടെ പ്രീ സെയില്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ (3.45 കോടി) രണ്ടാം സ്ഥാനത്തും പൃഥ്വിരാജിന്റെ ആടുജീവിതം (3.30 കോടി) മൂന്നാം സ്ഥാനത്തുമാണ്. ഇതില്‍ ആടുജീവിതത്തിന്റെ പ്രീ സെയില്‍ ടര്‍ബോ മറികടക്കാനാണ് സാധ്യത.

Turbo (Mammootty)

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ടര്‍ബോ ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago