Mammootty - Turbo
യുകെ ബോക്സ്ഓഫീസില്‍ ‘അടി’ തുടങ്ങി ടര്‍ബോ ജോസ്. മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പ്രീ സെയില്‍ അതിവേഗം കുതിക്കുകയാണ്. റിലീസിനു ആറ് ദിവസങ്ങള്‍ കൂടി ശേഷിക്കെ മലൈക്കോട്ടൈ വാലിബന്‍, കിങ് ഓഫ് കൊത്ത എന്നിവയുടെ ഫൈനല്‍ പ്രീ സെയില്‍ ടര്‍ബോ മറികടന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആടുജീവിതം മാത്രമാണ് ഇനി ടര്‍ബോയുടെ എതിരാളികള്‍.
ഇന്നലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ടര്‍ബോയുടെ 6.5 K ടിക്കറ്റുകളാണ് യുകെയില്‍ വിറ്റു പോയത്. 11.1 K ടിക്കറ്റുകള്‍ വിറ്റുപോയ ആടുജീവിതമാണ് പ്രീ സെയിലില്‍ ഒന്നാം സ്ഥാനത്ത്. കിങ് ഓഫ് കൊത്ത (6 k), മലൈക്കോട്ടൈ വാലിബന്‍ (5.9 k) എന്നീ സിനിമകളുടെ യുകെ പ്രീ സെയില്‍ ആണ് ഒരാഴ്ച ശേഷിക്കെ ടര്‍ബോ മറികടന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മേയ് 23 നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…