Categories: Videos

‘ഇല്ലുമിനാട്ടി’ക്ക് ശേഷം വീണ്ടും ഡബ്‌സീ; ഇത്തവണ ‘വട്ടേപ്പം’

വിനോദ് ലീല തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ തിയറ്ററുകളിലേക്ക്. മേയ് 24 നാണ് ചിത്രത്തിന്റെ റിലീസ്. ‘മന്ദാകിനി’യിലെ ആദ്യ ഗാനമായ ‘വട്ടേപ്പം’ റാപ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം എന്നീ സിനിമകളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ ഡബ്‌സീയാണ് ‘വട്ടേപ്പം’ റാപ്പ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു ആദ്യ മണിക്കൂറുകളില്‍ തന്നെ ഈ തട്ടുപ്പൊളിപ്പന്‍ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയ ചിത്രമാണ് മന്ദാകിനിയെന്നാണ് ഓരോ അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍-സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ആന്റണി തോമസ്, മനോജ്, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍-ഓള്‍ഡ് മങ്ക്‌സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്ററേറ്റന്‍മെന്റ്‌സ്. മീഡിയ കോഡിനേറ്റര്‍-ശബരി, പി ആര്‍ ഒ-എ എസ് ദിനേശ്.

അനില മൂര്‍ത്തി

Recent Posts

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

4 hours ago

ബിഗ്‌ബോസിലെ 35 ദിവസം 35 വര്‍ഷം പോലെ: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

4 hours ago

ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…

5 hours ago

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

5 hours ago

എന്റെ ലൈഫിലെ സൂപ്പര്‍ ഹീറോ; മമ്മൂട്ടിയെക്കുറിച്ച് ചന്തു

മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…

5 hours ago

അതിമനോഹരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago