Categories: Gossips

ടര്‍ബോ ജോസ് ഇടുക്കിയില്‍ നിന്ന് ചെന്നൈയിലേക്ക്; മമ്മൂട്ടി ചിത്രത്തിന്റെ കഥ പുറത്തായോ?

മമ്മൂട്ടി ചിത്രം ടര്‍ബോ റിലീസിന് ഒരുങ്ങുന്നു. മേയ് 23 വ്യാഴാഴ്ചയാണ് ടര്‍ബോ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടിയും സുനിലും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്.

ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടര്‍ബോ ജോസ് എന്നാണ് എല്ലാവരും ജോസിനെ വിളിക്കുന്നത്. നാട്ടില്‍ നടക്കുന്ന ബാങ്ക് കൊള്ളയും അതേ തുടര്‍ന്ന് തന്റെ ഉറ്റസുഹൃത്തായ ജെറിയെ ജോസിനു നഷ്ടപ്പെടുന്നതുമാണ് സിനിമയുടെ തുടക്കം. ഇതിനു പിന്നിലുള്ള രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ വേണ്ടി ജോസും ഇന്ദുലേഖ എന്ന കഥാപാത്രവും ചെന്നൈയിലേക്ക് പോകുന്നു. അവിടെ വെച്ചാണ് ജോസ് വെട്രിവേല്‍ ഷണ്‍മുഖന്‍ എന്ന രാജ് ബി ഷെട്ടി കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. ഇടുക്കിക്കാരനായ ജോസ് ചെന്നൈയിലേക്ക് എത്തുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ടര്‍ബോയുടെ പ്രധാന പ്ലോട്ട്.

Mammootty

ജൂണ്‍ 13 നാണ് ടര്‍ബോയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 23 ലേക്ക് മാറ്റുകയായിരുന്നു. ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ ശക്തമായ മഴ തിയറ്റര്‍ വ്യവസായത്തിനു തിരിച്ചടിയായേക്കും. ഇത് മുന്നില്‍ കണ്ടാണ് റിലീസ് നേരത്തെ ആക്കാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago