Categories: latest news

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസ്

മലയാളത്തിലെ ഏറ്റവും വമ്പന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി,സൗബിന്‍ ഷാഹിര്‍,ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തത്.

Manjummel Boys

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്ന് അരൂര്‍ സ്വദേശിയായ സിറാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒടിടി റിലീസ് ഉടനുണ്ടാകും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

10 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

18 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

18 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

18 hours ago