Gabri and Jasmin - Bigg Boss Malayalam
ബിഗ് ബോസ് മലയാളം സീസണ്‍ 6 അമ്പതാം ദിവസത്തിലേക്ക് എത്തിച്ചേരുകയാണ്. പകുതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ചര്‍ച്ച ജാസ്മിന്‍-ഗബ്രിയേല്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചാണ്. പ്രേക്ഷകര്‍ക്കിടയിലും ഈ കോംബോയെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. ഇരുവരും പ്രണയത്തിലാണോ സൗഹൃദമാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം.
ജാസ്മിനെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും ഗബ്രി പറഞ്ഞതാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. അതിനു പിന്നാലെയാണ് ഗബ്രിയുടെ മറുപടി. ‘ എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷന്‍ഷിപ്പില്‍ ആകാനോ വിവാഹം കഴിക്കാനോ എനിക്ക് പറ്റില്ല,’ ഗബ്രി പറഞ്ഞു. ‘ എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി. ജാസ്മിനു അതുമതി,’ ജാസ്മിന്‍ തിരിച്ചുപറഞ്ഞു.
അതേസമയം നേരത്തെയും പലവട്ടം തനിക്ക് ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ജാസ്മിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് ഗബ്രിയെ ഭയങ്കര ഇഷ്ടമാണെന്നും എന്നാല്‍ ഈ റിലേഷന്‍ഷിപ്പ് വിവാഹത്തിലേക്ക് എത്തില്ലെന്ന് തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാമെന്നുമാണ് ജാസ്മിന്‍ അന്ന് പറഞ്ഞത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…