Categories: Gossips

എടാ മോനേ രംഗണ്ണന്‍ നൂറ് കോടി ക്ലബില്‍; വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും പിന്നില്‍ !

തിയറ്ററുകള്‍ ഇളക്കിമറിച്ച ആവേശം നൂറ് കോടി ക്ലബില്‍. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഫഹദ് ഫാസിലിന്റെ ആദ്യ നൂറ് കോടി മലയാള സിനിമയാണ് ആവേശം.

ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍.

Fahad faasil – Aavesham

റിലീസ് 11 ദിവസം കൊണ്ട് 92.02 കോടിയാണ് ആവേശം വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. റിലീസിനു ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ച കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ട് ചെയ്യാന്‍ ആവേശത്തിനു സാധിച്ചു. ബോക്സ്ഓഫീസ് അനലിസ്റ്റുകളുടെ പ്രവചന പ്രകാരം ആവേശത്തിന്റെ ടോട്ടല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 150 കോടി വരെ എത്തിയേക്കാം.

അതേസമയം മലയാളത്തില്‍ നിന്നുള്ള ഏഴാമത്തെ നൂറ് കോടി ചിത്രം കൂടിയായിരിക്കും ആവേശം. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവയാണ് നേരത്തെ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച മലയാള ചിത്രങ്ങള്‍. ആവേശത്തിനു പിന്നാലെ വര്‍ഷങ്ങള്‍ക്കു ശേഷവും നൂറ് കോടി ക്ലബിലെത്താന്‍ സാധ്യതയുണ്ട്.

അനില മൂര്‍ത്തി

Recent Posts

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.ഇന്‍സ്റ്റഗ്രാമിലാണ്…

14 minutes ago

ചുവപ്പില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ചിരിയഴകുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 hour ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

2 days ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

2 days ago