Categories: Gossips

സിജോ ക്ഷമിച്ചെന്ന് പറഞ്ഞിട്ടും ബിഗ് ബോസ് വഴങ്ങിയില്ല; റോക്കിയെ പുറത്താക്കി !

ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്ന് റോക്കി പുറത്ത്. സഹമത്സരാര്‍ഥിയായ സിജോയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിലാണ് മുന്നറിയിപ്പുകളൊന്നും ഇല്ലാതെ റോക്കിയെ ബിഗ് ബോസ് പുറത്താക്കിയത്. ബിഗ് ബോസ് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റോക്കി നടത്തിയതെന്നും ഇനി ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ബിഗ് ബോസ് വ്യക്തമാക്കി. സീക്രട്ട് റൂമിലേക്ക് വിളിപ്പിച്ചാണ് റോക്കി എവിക്ട് ആയ വിവരം ബിഗ് ബോസ് അറിയിച്ചത്.

ഭക്ഷണവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. അപ്സരയും സിജോയുമായാണ് റോക്കി വഴക്ക് തുടങ്ങിയത്. ഇതിനിടെ സിജോയെ റോക്കി ചതിയന്‍ എന്നു വിളിച്ചു. വാക്കുതര്‍ക്കത്തിനിടെ സിജോ ദേഹത്ത് തൊട്ടപ്പോള്‍ റോക്കി പ്രകോപിതനാകുകയും സിജോയുടെ കരണത്തടിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബിഗ് ബോസ് റോക്കിയെ സീക്രട്ട് റൂമിലേക്ക് വിളിപ്പിച്ചു. തനിക്ക് റോക്കിയോട് ദേഷ്യമില്ലെന്നും പരാതിയില്ലെന്നും സിജോ പറഞ്ഞെങ്കിലും ബിഗ് ബോസ് അത് ചെവികൊണ്ടില്ല.

Bigg Boss Malayalam

സിജോയോടും സിജോയുടെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി റോക്കി കണ്‍ഫഷന്‍ റൂമില്‍ വെച്ച് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. റോക്കി പുറത്തായ വിവരം ബിഗ് ബോസ് സഹമത്സരാര്‍ഥികളെ അറിയിച്ചു. അന്‍സിബ, അര്‍ജുന്‍, റിഷി എന്നിവര്‍ക്കാണ് ഈ വാര്‍ത്ത താങ്ങാന്‍ പറ്റാതിരുന്നത്. റോക്കിയുമായി വളരെ അടുത്ത സൗഹൃദമുള്ളവരാണ് ഇവര്‍. റിഷിയും അന്‍സിബയും ഈ വിവരം അറിഞ്ഞതോടെ ഒരുപാട് നേരം കരഞ്ഞു.

എന്നാല്‍ അന്‍സിബയുടേത് കള്ളക്കണ്ണീര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. റോക്കിയും സിജോയും വഴക്ക് കൂടുന്ന സമയത്ത് പിടിച്ചുമാറ്റാന്‍ പോലും അന്‍സിബ തയ്യാറായില്ല. ഇപ്പോള്‍ റോക്കി പുറത്തായപ്പോള്‍ കരഞ്ഞു കൊണ്ട് നാടകം കളിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആവശ്യ സമയത്ത് ഇടപെടാതെ പ്രശ്നങ്ങള്‍ വഷളായ ശേഷം സ്‌ക്രീന്‍ സ്പേസ് പിടിക്കാനുള്ള ശ്രമങ്ങളാണ് അന്‍സിബ നടത്തുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. റോക്കിയുടെ ആരാധകരുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് അന്‍സിബ കരഞ്ഞു നാടകം കളിക്കുന്നതെന്നും പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

6 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

6 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

6 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago