Categories: Gossips

ന്യൂജെന്‍ പിള്ളര്‍ക്ക് മാത്രമല്ല സീനിയേഴ്‌സിനും ഉണ്ട് മമ്മൂട്ടിയുടെ ഡേറ്റ് ! ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ഹരിഹരന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ട്. മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളിക്കും പഴശ്ശിരാജയ്ക്കു ശേഷം ഹരിഹരനും ഒപ്പം മമ്മൂട്ടി ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പഴശ്ശിരാജ പോലെ വലിയൊരു ക്യാന്‍വാസില്‍ ചരിത്ര സിനിമയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മമ്മൂട്ടിയാണോ നായകന്‍ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി നിര്‍മാതാവ് വേണു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിട്ടുണ്ട്. മഹാനായ നടനൊപ്പം അഭിനയിക്കാന്‍ അവസരമെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഈ പോസ്റ്റ് വന്നതോടെയാണ് മമ്മൂട്ടിയായിരിക്കും നായകനെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. 25-35 നു ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരേയും 22-30 നു ഇടയില്‍ പ്രായമുള്ള ക്ലാസിക് നൃത്തം അറിയുന്ന സ്ത്രീകളെയുമാണ് സിനിമയിലേക്ക് പുതുമുഖങ്ങളായി ആവശ്യം.

Mammootty

വേണു കുന്നപ്പള്ളി സംവിധാനം ചെയ്ത മാമാങ്കം തിയറ്ററുകളില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വന്‍ ബജറ്റില്‍ എത്തിയ ചിത്രം നിര്‍മാതാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെ മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം താന്‍ ചെയ്യുമെന്ന് വേണു കുന്നപ്പള്ളി സൂചന നല്‍കിയിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ ഹരിഹരനൊപ്പം യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

12 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago