Categories: Gossips

ജാസ്മിനു വേണ്ടി ബിഗ് ബോസിന്റെ ഫൗള്‍ പ്ലേ ! ഷോ ബഹിഷ്‌കരിക്കണമെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ടാം വാരത്തില്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബിഗ് ബോസ് വീട്ടില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാസ്മിന്‍-ഗബ്രി ലൗ ട്രാക്ക് തന്നെയാണ് ഈ സീസണിലെ ഹോട്ട് ടോപ്പിക്ക്. തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് ജാസ്മിനും ഗബ്രിയും ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാനുള്ള അടവ് പയറ്റുകയാണ് ഇരുവരുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും ആരോപിക്കുന്നു. അതിനിടയിലാണ് ജാസ്മിനു വേണ്ടി ബിഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ശേഷം ജാസ്മിന്റെ വാപ്പ ആശുപത്രിയില്‍ ആണെന്ന വിവരം ബിഗ് ബോസ് അറിയിച്ചിരുന്നു. വാപ്പ ആശുപത്രിയില്‍ ആണെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. എന്നാല്‍ ജാസ്മിനും വാപ്പച്ചിയും സംസാരിക്കുന്നത് ബിഗ് ബോസ് സംപ്രേഷണം ചെയ്തിട്ടില്ല. ഇതാണ് പ്രേക്ഷകരെ സംശയത്തിലാക്കിയിരിക്കുന്നത്. വാപ്പ ആശുപത്രിയില്‍ ആണെന്ന് പറയുന്നത് നുണയായിരിക്കുമെന്നും പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ജാസ്മിനെ അറിയിക്കുകയാണ് ബിഗ് ബോസ് ചെയ്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ ആരോപിക്കുന്നു.

Mohanlal (Bigg Boss)

ബിഗ് ബോസ് വീട്ടിലെ ചില കാര്യങ്ങള്‍ കണ്ടാണ് വാപ്പയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തനിക്ക് സംശയമുണ്ടെന്ന് ജാസ്മിന്‍ ഗബ്രിയോട് പറയുന്നുണ്ട്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും തനിക്ക് ബിഗ് ബോസ് വീട് വിട്ടു പോകണമെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗബ്രിയുമായി ഒരു അകലം വേണമെന്നാണ് പിന്നീട് ജാസ്മിന്‍ പറയുന്നത്. അതായത് ഗബ്രിയുമായുള്ള ജാസ്മിന്റെ ഗെയിം പുറത്ത് വലിയ രീതിയില്‍ നെഗറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ ട്രാക്ക് മാറ്റണമെന്നും വാപ്പ ജാസ്മിനു നിര്‍ദേശം നല്‍കിയിരിക്കാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത് ബിഗ് ബോസിന്റെ ഗെയിം സ്പിരിറ്റിന് ചേരില്ലെന്ന് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. ജാസ്മിനു മാത്രം എന്തിനാണ് ഇങ്ങനെ പ്രിവില്ലേജ് നല്‍കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

15 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

18 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

22 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago