Jayasurya
ജയസൂര്യക്കുള്ളതിനേക്കാള്‍ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ആട് സീരിസിലെ സിനിമകള്‍ക്ക്. ഷാജി പാപ്പന്‍ എന്ന കിടിലന്‍ കഥാപാത്രമായി ജയസൂര്യ ചിരിപ്പിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്കു ശേഷം ആട് 3 എന്ന പേരിലാണ് ഈ സീരിസിലെ അടുത്ത ചിത്രം ഇറങ്ങുക. ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 16 ന് നടക്കുമെന്നാണ് വിവരം.
മിഥുന്‍ മാനുവല്‍ തോമസ് തന്നെയായിരിക്കും ആട് 3 സംവിധാനം ചെയ്യുക. ആട് 3 ഉറപ്പായും സംഭവിക്കുമെന്ന് നിര്‍മാതാവ് വിജയ് ബാബു പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ആട് 3 യുടെ ഷൂട്ടിങ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആട് സീരിസിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വലിയൊരു ഫാന്‍ ബേസ് ഉണ്ട്. വിജയ് ബാബു, ധര്‍മജന്‍, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, വിനീത് മോഹന്‍ തുടങ്ങി വന്‍ താരനിരയാണ് ആട് സീരിസില്‍ അണിനിരന്നിരിക്കുന്നത്.
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…