Categories: latest news

എന്റെ രൂപവും പൊക്കക്കുറവുമാണോ നല്ല വേഷങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍: മണികണ്ഠന്‍ ആചാരി

രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന മലയാളം സിനിമയിലൂടെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് മണികണ്ഠന്‍ ആര്‍ ആചാരി. കമ്മട്ടിപ്പാടം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഭാസഭേരി ലോകധര്‍മി എന്ന തിയറ്ററില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ആറാം ക്ലാസോടുകൂടി പഠനം നിര്‍ത്തിയ മണികണ്ഠന്‍, തന്റെ പതിനൊന്നാം വയസു മുതല്‍ തിയറ്ററില്‍ ജോലി തുടങ്ങിയതാണ്.7 അറിവ് എന്ന സിനിമയില്‍ ഒരു സീനില്‍ സുരയ്യക് തന്റെ ശബ്ദം നല്‍കിയിരുന്നു.കമ്മട്ടിപ്പാടത്തിന് ശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട്, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ തന്റെ വിഷമം പറയുകയാണ് മണികണ്ഠന്‍. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഒട്ടും സന്തോഷവാനല്ല. കമ്മട്ടിപ്പാടത്തിലെ ബാലന് ശേഷം അതുപോലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളൊന്നും കിട്ടിയില്ല. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപാട് ഇമോഷനുകള്‍ ഉണ്ട്. എന്റെ പ്രണയം, ദുഃഖം, ക്രോധം ഇതൊക്കെ എനിക്ക് സിനിമയില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് വലിയ ദുഃഖം തന്നെയാണ്. എന്റെ രൂപവും പൊക്കക്കുറവും ഒക്കെയാണോ നല്ല കഥാപാത്രങ്ങള്‍ എന്നെ ഏല്‍പ്പിക്കുന്നതില്‍നിന്നു ചിലരെ പിന്നോട്ട് വലിക്കുന്നതെന്നും മണികണ്ഠന്‍ ചോദിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

7 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

7 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

7 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

7 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

8 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

8 hours ago