തിയേറ്ററുകളിൽ ചിരിയുടെ ‘ടൈം ലൂപ്പ്’ തീർക്കാൻ സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന ‘ധൂമകേതു’ ഇന്ന് തിയേറ്ററുകളിൽ . സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ടൈം-ലൂപ്പ് കോമഡി ത്രില്ലർ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ റിലീസിനൊപ്പം സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകൾ മറ്റൊരു കൗതുകകരമായ ചർച്ചയ്ക്ക് കൂടി തുടക്കമിട്ടിരിക്കുകയാണ്. സജിൻ ഗോപുവിന്റെ കരിയറിലെ അവസാന മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള വിചിത്രവും എന്നാൽ അതീവ രസകരവുമായ ഒരു സമാനതയാണ് ട്രോളന്മാർ ഇപ്പോൾ പൊക്കിയെടുത്തിരിക്കുന്നത്. സജിൻ ഗോപുവിന് ഈ സിനിമകളിലെല്ലാം വില്ലനാകുന്നത് ‘വിവാഹവും’ അതുമായി ബന്ധപ്പെട്ട പുകിലുകളുമാണ് എന്നതാണ് ഈ കണ്ടെത്തൽ.
കഴിഞ്ഞ കുറച്ചുകാലത്തെ സജിൻ ഗോപുവിന്റെ സിനിമാ ടൈംലൈൻ പരിശോധിച്ചാൽ ഈ ട്രോളുകൾ വെറുതെയല്ലെന്ന് വ്യക്തമാകും. സജിൻ കേന്ദ്രകഥാപാത്രമായ ‘പൈങ്കിളി’ എന്ന ചിത്രത്തിൽ കല്യാണം നടക്കാതെ പോകുന്നതായിരുന്നു കഥയിലെ പ്രധാന പ്രശ്നമെങ്കിൽ, ‘പൊന്മാൻ’ എന്ന സിനിമയിലേക്ക് എത്തിയപ്പോൾ കഥ മാറി. അവിടെ കല്യാണം ഒക്കെ ഭംഗിയായി കഴിഞ്ഞു, പക്ഷേ സ്ത്രീധനം കിട്ടാത്തതായിരുന്നു കഥാപാത്രത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തലവേദന. ഒടുവിൽ ഇന്ന് റിലീസ് ചെയ്ത ‘ധൂമകേതു’വിൽ എത്തുമ്പോൾ ഈ പ്രതിസന്ധി അതിന്റെ പരകോടിയിൽ എത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിൽ കല്യാണവും കഴിഞ്ഞു, സ്ത്രീധന പ്രശ്നങ്ങളുമില്ല, പക്ഷേ ആദ്യരാത്രി നടക്കാത്തതാണ് നായകന്റെ ജീവിതം മാറ്റിമറിക്കുന്നത്. ആദ്യരാത്രിക്ക് തൊട്ടുപിന്നാലെ ഒരു മരണക്കെണിയിൽ അകപ്പെടുന്ന നായകനും അയാൾ അനുഭവിക്കുന്ന ടൈം ലൂപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹം കഴിക്കാൻ നോക്കുന്നിടത്ത് നിന്ന് തുടങ്ങി, ഒടുവിൽ ആദ്യരാത്രി തടസ്സപ്പെടുന്ന ധൂമകേതുവിൽ എത്തിനിൽക്കുന്ന സജിന്റെ ഈ ‘വിവാഹ ദുരിതങ്ങൾ’ സിനിമാ ഗ്രൂപ്പുകളിൽ വലിയ ചിരിയാണ് ഉണർത്തുന്നത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…